Pudukad News
Pudukad News

നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ


ആളൂർ കുഴിക്കാട്ടുശ്ശേരിയിൽ  സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ.പിടിയിലായത് 15 മോഷണക്കേസുകളിലെ പ്രതി. ഇരിങ്ങാലക്കുട വേളൂക്കര  വെളയനാട് തറയിൽ വീട്ടിൽ, ഇളമനസ് എന്ന് വിളിക്കുന്ന റിജുവിനെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സൻ്റെ വീട്ടിൽ നിന്ന് 25000 രൂപയുടെ ജാതിക്ക മോഷ്ടിച്ച പ്രതി തൊട്ടടുത്ത ദിവസം  മഷിക്കുളത്തിനു സമീപത്തുള്ള വഴിയോരത്ത് വെച്ചിരുന്ന താഴെക്കാട്  കണ്ണംകാട്ടിൽ  അജയ് കൃഷ്ണന്റെ സ്കൂട്ടറും മോഷണം നടത്തുകയായിരുന്നു. 
ഇരിങ്ങാലക്കുട സ്റ്റേഷനിൽ 6 മോഷണ കേസുകളും, മാള സ്റ്റേഷനിൽ 2 മോഷണ കേസുകളും, മതിലകം, മെഡിക്കൽ കോളേജ്, പുതുക്കാട്, ചേർപ്പ്, തൃശ്ശൂർ വെസ്റ്റ്, വിയ്യൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ മോഷണകേസുകളും റിജുവിനെതിരെയുണ്ട്. 
ആളൂർ പോലീസ് ഇൻസ്പെക്ടർ ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, പ്രൊബേഷൻ എസ്ഐ  ജിഷ്ണു, സിവിൽ പോലീസ് ഓഫീസർമാരായ  ആഷിക്, അനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price