എസ്എസ്എഫ് തൃശൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ വരന്തരപ്പിള്ളി പൗണ്ട് സെന്ററില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 4ന് സാംസ്‌കാരിക ഘോഷയാത്രയോടുകൂടി സാഹിത്യോത്സവത്തിന് തുടക്കമാകും. സ്വാഗത സംഘം ചെയര്‍മാന്‍ ഹംസ കല്ലാക്കത്തൊടി പതാക ഉയര്‍ത്തും. പാലപ്പിള്ളി സുന്നി റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് ജാസിര്‍ അദനി പ്രാര്‍ത്ഥന നിര്‍വഹിക്കും. കവി സി. രാവുണ്ണി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹുസൈന്‍ ഹാളിലി മുഖ്യാതിഥിയാകും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അനസ് ചേലക്കര പ്രമേയ പ്രഭാഷണം നടത്തും. എം.കെ. മുഹ്‌യദ്ധീന്‍ കുട്ടി മുസ്ലിയാര്‍ അവാര്‍ഡ് ദാനം നടത്തും. മനുഷ്യത്വം എന്ന പ്രമേയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കും. പുസ്തകമേള, വിദ്യോത്സവ്, സാംസ്‌കാരിക സംഗമം എന്നിവ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവില്‍ 400 ല്‍പരം പ്രതിഭകള്‍ 170 മത്സരങ്ങളിലായി മാറ്റുരയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ മന്‍സൂര്‍ അക്തര്‍, മജീദ് തോട്ടുങ്ങല്‍, ജൗഹര്‍ അദനി കാമില്‍ സഖാഫി, അബ്ദുള്‍ ബാസിത് അദനി, സ്വാദിഖ് കോടാലി എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ