ഇരട്ട സഹോദരന്മാരായ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറിനെയും പഴയന്നൂർ സ്റ്റേഷൻ എസ് ഐ പ്രദീപ്കുമാറിനെയും സസ്പെൻഡ് ചെയ്തു.സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിലുള്ള കയ്യാങ്കളിയില്‍ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ചേലക്കര പോലീസ് സംഭവത്തില്‍ കേസെടുത്തിരുന്നു. പരിക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. ചേലക്കരയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ