ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവറെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സൗത്ത് മുനയം മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചന്തപ്പുര ബസ് സ്റ്റാൻഡിൽ വച്ച് പരാതിക്കാരിയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ കെ. സാലിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ