സ്കൂള്പരിസരത്ത് നിന്ന് കഞ്ചാവുമായി മൂന്നു യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥികള്‍ക്കു വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയതെന്നു പോലീസ് പറഞ്ഞു.എറണാകുളം ജില്ലയിലെ ചെറായി സ്വദേശി നടുമുറി വീട്ടില്‍ അക്ഷയ് (24), കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് യാസിൻ (20), എറിയാട് പി.എസ്.എൻ. കവല പുതിയവീട്ടില്‍ അബ്ദുള്‍ റഹിമാൻ (21) എന്നിവരെയാണ് കൊടുങ്ങല്ലൂർ സിഐ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതികള്‍ മൂന്നുപേരും തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയില്‍ കഞ്ചാവുകേസില്‍ പ്രതികളാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ