പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മിച്ച ഐസലേഷന്‍ വാര്‍ഡിന്റെ സീലിങ് തകര്‍ന്നുവീണ സംഭവത്തില്‍ അടിയന്തരമായി ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കൊടകര ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പോള്‍സണ്‍ തെക്കുംപീടിക, അംഗങ്ങളായ മിനി ഡെന്നി, സതി സുധീര്‍ എന്നിവര്‍ യോഗം ബഹിഷ്‌കരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഐസലേഷന്‍ വാര്‍ഡിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. വാര്‍ഡിന്റെ ഉള്‍ഭാഗത്തെ നിര്‍മാണത്തിലെ വീഴ്ച മറക്കാനാണ് വാര്‍ഡില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രതിപക്ഷ അംഗങ്ങളെ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞതെന്നും പിന്തുണയുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണവും വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ രാജു തളിയപറമ്പില്‍, ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, ജെന്‍സണ്‍ കണ്ണത്ത്, കെ.എസ്.മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ