സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്ന യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങിണിശ്ശേരി ഗാന്ധിനഗർ സ്വദേശി തോപ്പിൽ വീട്ടിൽ മനോഹരനെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി ഇയാൾ ഉപയോഗിച്ചിരുന്ന ജീപ്പും കസ്റ്റഡിയിൽ എടുത്തു. ചൊവ്വൂർ പഞ്ചിങ് ബൂത്തിന് സമീപം എരണ്ടകുളം റോഡിൽ ജീപ്പിൽ ഇരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ചേർപ്പ്, നെടുപുഴ സ്റ്റേഷനുകളിലായി വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണിയാൾ. എസ്ഐ കെ എസ് സുബിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ്, സിൻ്റി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
കുട്ടികളെ നശിപ്പിക്കുന്ന ഇവന്മാരെ കൊന്ന് കളയണം
മറുപടിഇല്ലാതാക്കൂ