Pudukad News
Pudukad News

വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ


വയോധികയായ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ.ആളൂർ  കൈനാടത്തുപറമ്പ് സ്വദേശി ജെനിൻ (45) നെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.75 വയസുള്ള മേരിക്കാണ് പരിക്കേറ്റത്.
പണം കടം ചോദിച്ചത് നൽകാത്തതിനും വീടും സ്ഥലവും എഴുതി കൊടുക്കാത്തതിലുമുള്ള വൈരാഗ്യലുമാണ് ആക്രമണം. 
ജൂലൈ 12 ന് ഉച്ചക്കായിരുന്നു സംഭവം.
മേരി താമസിച്ചിരുന്ന വീട്ടിൽ എത്തിയ ജെനിൻ, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കാലുകൊണ്ട് ചവിട്ടുകയും, ചൂരൽകൊണ്ട് കാലിൽ അടിക്കുകയും, മരത്തിന്റെ പട്ടികകൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദിക്കുകയും ചെയ്തു.
പട്ടികകൊണ്ടുള്ള അടിയേറ്റ് മേരിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞു. മേരി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആളൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. 
വധശ്രമം, അശ്രദ്ധമായി വാഹനമോടിച്ച കേസ്, അടിപിടി തുടങ്ങി 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price