Pudukad News
Pudukad News

ക്രിമിനൽ കേസ് പ്രതികളെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു


ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെയും ഇവരുടെ സഹായിയെയും കർണാടകയിൽ നിന്ന് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശിയായ ചീരമ്പത്ത് സച്ചിൻ, കണ്ണംകുളങ്ങര സ്വദേശി തയ്യിൽ സഞ്ജു, അമ്മാടം പള്ളിപ്പുറം സ്വദേശി പുളിപ്പറമ്പിൽ അജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം, കവർച്ച എന്നീ കുറ്റകൃത്യങ്ങളിൽ മണ്ണുത്തി, നെടുപുഴ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലെ പ്രതികളാണിവർ. ഇവരുടെ സഹായി മുപ്ലിയം സ്വദേശി അജയ് ദേവിനെയും പോലീസ് പിടികൂടി. കർണാടകയിലെ കാർത്തികപ്പിള്ളി, ഷിമോഗ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒളിവിൽ ആയിരുന്ന പ്രതികൾ അവിടെ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണസംഘം കണ്ടെത്തി. മണ്ണുത്തി ഇൻസ്പെക്ടർ ബൈജു, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പഴനിസ്വാമി, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, നെടുപുഴ സബ് ഇൻസ്പെക്ടർ കെ.ജി. ജയ നാരായണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ അബീഷ് ആൻറണി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price