ചാരായം വില്പന നടത്തിയ ഒരാളെ എക്സൈസ് പിടികൂടി. വെറ്റിലപ്പാറ വെളിയത്തുപറമ്പിൽ ജിനേഷ്കുമാറി(47)നെയാണ് എക്സൈസ് അറസ്റ്റുചെയ്തത്.ഏഴു ലിറ്റർ ചാരായവുമായി പോകുമ്പോഴാണ് ഇയാളെ പിടികൂടിയത്.പിന്നീട് നടത്തിയ പരിശോധനയിൽ പ്രതിയുടെ പുരയിടത്തില്‍നിന്നും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ,അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അനില്‍കുമാർ, ജെയ്സണ്‍ ജോസ്, സിവില്‍ എക്സൈസ് ഓഫീസർ രാകേഷ്, പിങ്കി മോഹൻദാസ്, മുഹമ്മദ് ഷാൻ എന്നിവരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ