Pudukad News
Pudukad News

പോലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു


പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവി (54)യാണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർമാരായ അജില്‍, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് ആർത്താറ്റ് പള്ളിക്ക് സമീപത്ത് വച്ച്‌ അപകടത്തില്‍പ്പെട്ടത്.കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് സീബ്രാ ലൈൻ മുറിച്ചു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീദേവിയ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശ്ശൂർ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ശ്രീദേവിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price