യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഞെരുവുശ്ശേരി പാലിശ്ശേരി സ്വദേശി കുപ്ലിക്കാട്ട് വീട്ടിൽ ആഷിക്കിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 6 ന് വൈകിട്ടായിരുന്നു സംഭവം.പൂച്ചിന്നിപ്പാടം സ്വദേശി വരാപ്പുഴ വീട്ടിൽ വിഷ്ണുവിനെയാണ് ഇയാൾ ആക്രമിച്ചത്.വെട്ടുക്കത്തിയുമായി എത്തിയ പ്രതി വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.നെടുപുഴ സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും, തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിൽ അടിപിടിക്കേസിലും പ്രതിയാണ് ആഷിക്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ