Pudukad News
Pudukad News

അവധി കഴിഞ്ഞ് തിരിച്ചുപോയ വട്ടണാത്ര സ്വദേശി സൗദിയിലെ റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു


അവധി കഴിഞ്ഞ് തിരിച്ചുപോയ വട്ടണാത്ര  സ്വദേശി സൗദിയിലെ റിയാദ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വട്ടണാത്ര ഇടശേരി പാപ്പുകുട്ടിയുടെ മകന്‍ രാജുവാണ് (59) മരിച്ചത്. ചൊവ്വാഴ്ച രാവിലെ റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ എയര്‍പോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
രാജു 30 വര്‍ഷമായി സൗദി അൽ ജൗഫിലെ മൈഖാേവയിൽ മെക്കാനിക്കായി ജോലി ചെയ്യുന്നു. മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കും. ഭാര്യ: ഷീജ. മക്കള്‍: അനശ്വര, ഐശ്വര്യ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price