Pudukad News
Pudukad News

ഓര്‍മകള്‍ തേടി 'മില്ലെനിയേഴ്സ്' എത്തി: സ്വന്തം കലാലയത്തിന് 32 ലക്ഷം സമ്മാനവുമായി


ഓർമ്മകള്‍ തേടിയുള്ള തിരിച്ചു വരവ് അവിസ്മരണീയമാക്കണമെന്ന് ' മില്ലെനിയേഴ്സ്' ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.ഓർമകള്‍ പങ്കിടുന്നതിനൊപ്പം പ്രിയ കലാലയത്തിന് ഗുണപരമായെന്തെങ്കിലും ചെയ്യണമെന്നും അവരുറപ്പിച്ചു. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിന് അവർ നല്‍കി മറക്കാനാകാത്ത സമ്മാനം, 32 ലക്ഷം രൂപ.ബിരുദദാനത്തിന്റെ രജത ജൂബിലി വർഷത്തില്‍ തൃശ്ശൂർ ഗവ. എൻജി കോളേജിലെ 1996-2000 ബാച്ചിലെ വിദ്യാർത്ഥികളാണ് പിൻമുറക്കാർക്കായി കൂടി ഒത്തു ചേർന്ന് 32 ലക്ഷം രൂപ കൈമാറിയത്. സമീപ വർഷങ്ങളില്‍ കോളേജിലേയ്ക്ക് പൂർവ്വ വിദ്യാർത്ഥി ബാച്ച്‌ നല്‍കുന്ന ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായി അത് .മുൻഗണന അടിസ്ഥാനമാക്കി ഓരോ വകുപ്പിന്റെയും പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇവർ സമ്മാനിച്ച ഫണ്ട് ഉപയോഗിക്കും. യുപിഎസ് സിസ്റ്റങ്ങള്‍, സൗരോർജ പാനലുകള്‍, ലൈബ്രറിയിലേയ്ക്ക് വിലയേറിയ പുസ്തകങ്ങള്‍, കമ്പ്യൂട്ടർ സയൻസ് ലാബിന്റെ നവീകരണം, ഇവിടെ നിന്ന് മികച്ച അന്തിമ പ്രോജക്റ്റ് സൃഷ്ടിക്കുന്ന ടീമിന് അവാർഡ് നല്‍കുന്നതിനുള്ള ഒരു എൻഡോവ്മെന്റ് ഫണ്ട് തുടങ്ങിയവയാണ് മുൻകൂട്ടി ധാരണയായ പദ്ധതികള്‍. കൂടാതെ അതാതു വകുപ്പുകളില്‍ വരുന്ന ആവശ്യങ്ങള്‍ പൂർത്തീകരിക്കാൻ ഫണ്ട് ഉപയോഗിക്കാനും വകുപ്പ് മേധാവികളുമായി ധാരണയായിട്ടുണ്ട്.മില്ലേനിയം ബാച്ചിനെ സൂചിപ്പിക്കുന്ന വിധം "തിരികെ - ദി മില്ലേനിയേഴ്സ് ആർ ബാക്ക് " എന്നായിരുന്നു സംഗമത്തിന് നല്‍കിയ പേര്. പ്രിൻസിപ്പല്‍ ഡോ. പി.എ. സോളമൻ അധ്യക്ഷത വഹിച്ച പുനഃസമാഗമ ചടങ്ങില്‍, പൂർവ്വവിദ്യാർത്ഥി സെക്രട്ടറി, .ഡോ. ഇ.എ. മുബാറക്, രക്ഷാധികാരി പ്രൊഫ. ടി. കൃഷ്ണകുമാർ, ഓർഗനൈസിങ് സെക്രട്ടറി ജാനി ദാസ്, റോയ് രാജൻ എന്നിവർ 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price