ഓൺലൈൻ ട്രേഡിങ് നടത്തി പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയിൽ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസിൽ പന്തളം പൂഴിക്കോട് കിഴക്കേ വീട്ടിൽ അക്ഷയ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 2024 മുതൽ 2025 വരെയുള്ള കാലത്ത് പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം സ്വീകരിച്ചത്. ഇയാൾ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയച്ചതായും വിവിധ ഘട്ടങ്ങളിൽ പിൻവലിച്ചതായും പോലീസ് കണ്ടെത്തി. ചാലക്കുടി ഇൻസ്പെക്ടർ എം എസ് ഷാജൻ, എസ്ഐമാരായ രമ്യ കാർത്തികേയൻ, ജസ്റ്റിൻ വർഗീസ്, സിപിഒമാരായ ശബരീനാഥ്, ശ്രീനാഥ്, അനന്തു എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ