സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുശേഷം സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയുമായി.ഇന്നലെ പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയില്‍ 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ നിരാശയിലാക്കിയിരുന്നു. ഈ അവസരത്തിലാണ് സ്വർണത്തില്‍ ആശ്വാസമെന്ന നിലയില്‍ വിലക്കുറവുണ്ടായിരിക്കുന്നത്.അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 128 രൂപയും കിലോഗ്രാമിന് 1,28,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 129 രൂപയും കിലോഗ്രാമിന് 1,29,000 രൂപയുമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ