യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
വലപ്പാട് പോലീസ് സറ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഖിൽ, നാട്ടിക പോളി ജംഗ്ഷൻ സ്വദേശി താറോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജുവിനെയാണ് ഇവർ ആക്രമിച്ചത്. പ്രതികളിൽ നിന്ന് വാങ്ങിയ 350 രൂപ തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ