പണം കൊടുത്തു വാങ്ങിയ വളർത്തുനായ ചത്തതിന് വിൽപ്പന നടത്തിയ യുവാവിനെ ആക്രമിച്ച കേസിൽ യുവാവും പ്രായപൂർത്തിയാകാത്ത മൂന്നുപേരും അറസ്റ്റില്‍. അന്തിക്കാട് പാണപറമ്പിൽ അനന്തു(28)വും 16, 17 വയസുള്ള മറ്റു മൂന്നുപേരുമാണ് അറസ്റ്റിലായത്. ഊരകം ഞെരുവിശേരി സ്വദേശി മൂർക്കത്ത് വീട്ടില്‍ പ്രണവി(25) നെയാണ് ഇവർ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പ്രണവ് അനന്തുവിനു വിറ്റ പോമറേനിയൻ ഡോഗ് ചത്തതിലുള്ള വൈരാഗ്യത്തിലാണ് ആക്രമണം. ശനിയാഴ്ച വൈകീട്ട് 6.15ന് സുഹൃത്തിന്‍റെ കെെയില്‍ റോട്ട്‌വീലർ ഡോഗിനെ വില്‍ക്കാനുണ്ടെന്നുപറഞ്ഞ് പ്രണവിനെ അന്തിക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അന്തിക്കാട് ആലിനു കിഴക്കുഭാഗത്തുള്ള പാടത്ത് നാലുപേരുംചേർന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.
തുടർന്ന് പ്രണവ് നല്‍കിയ പരാതിയിലാണ് അന്തിക്കാട് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. സിഐ എ.എസ്. സരിൻ, എസ്‌ഐ സുബിന്ദ്, സുബിൻ, സിപിഒമാരായ ധനേഷ്, സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ