മരണം നടന്ന വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ യുവതികൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ചാമക്കാല പറുപനക്കൽ ഷിബിൻ, കരയാമുട്ടം ചിക്കവയലിൽ സ്വാതി, വലപ്പാട് ഇയാനി വീട്ടിൽ ഹിമ എന്നിവരെയാണ് വലപ്പാട് എസ്എച്ച്ഒ എം.കെ. രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരാഴ്ച മുൻപ് കാപ്പ ചുമത്തി ഡിവൈഎസ്പി ഓഫീസിൽ ഒപ്പ് വെക്കാനുള്ള നിർദേശം നൽകിയ പ്രതികളാണ് സ്വാതിയും ഹിമയും. ഇതിനിടെയാണ് ഇവർ വീടുകയറി ആക്രമണം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ