കോടാലിയിൽ കുട്ടികൾക്ക് വിൽപ്പന നടത്താനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ.
കോടാലി സ്വദേശി പോളക്കുളത്ത് വീട്ടിൽ സന്തോഷ് (50) നെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കോടാലി സ്കൂളിന് പരിസരത്ത് സ്കൂട്ടറിലാണ് ഇയാൾ പുകയില ഉത്പ്പന്നങ്ങൾ വിൽക്കാൻ നിന്നിരുന്നത്.ഇയാളിൽ നിന്ന് പുകയില ഉൽപ്പന്നങ്ങളും 580 രൂപയും പോലീസ് കണ്ടെടുത്തു.ഇയാളുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ. കൃഷ്ണൻ, എസ്ഐ സന്തോഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷൈല, സിവിൽ പോലീസ് ഓഫീസർമാരായ അമൽരാജ്, സുരേഷ്‌കുമാർ, സനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ