പുതുക്കാട് മണ്ഡലതല പ്രവേശനോത്സവം പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളില്‍ നടന്നു.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കല്‍, വാട്ടര്‍പ്യുരിഫയറിന്റെ ഉദ്ഘാടനം, സ്റ്റീല്‍ ബോട്ടിലിന്റെ വിതരണോദ്ഘാടനം എന്നിവ ചടങ്ങില്‍ നടത്തി. എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാവ് കെ.എം. അനീഷ്മയ്ക്ക് ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, ടി.പി. വിനയന്‍, എസ്എംസി ചെയര്‍മാന്‍ കെ.ആര്‍. രാഗേഷ്‌കുമാര്‍, പുതുക്കാട് എസ്‌ഐ സുധീഷ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സി.കെ. ബിന്ദു, പിടിഎ പ്രസിഡന്റ് സി.ടി. ജോസഫ്, എംപിടിഎ പ്രസിഡന്റ് സിനി വിശ്വനാഥന്‍, വര്‍ഗീസ് തെക്കേത്തല എന്നിവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ