പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാള കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുലി (22) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ വടമയിൽ നിന്നാണ് പിടികൂടിയത്.എസ്ഐ കെ.ജി. സജി, ബാബു, എഎസ്ഐ സ്വപന, സിപിഒ മാരായ ഗോപേഷ്, ഷമീർ, ജാക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ