തൃശൂരില്‍ മദ്യലഹരിയില്‍ കുട്ടികള്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. തൃശൂർ വരവൂർ പാലക്കല്‍ ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്.സംഭവം അറിഞ്ഞ് വന്ന പ്രദേശവാസികള്‍ക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തി. മുൻപും സമാനമായ രീതിയില്‍ ലഹരിക്ക് അടിമപ്പെട്ട് വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. വരവൂർ സ്വദേശി ഷനീഷിന് (32) എതിരെ കുട്ടിയുടെ അച്ഛൻ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ചെറുതുരുത്തി പോലീസ് കേസെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ