ചാരായം വാറ്റ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ.ചാലക്കുടി പോട്ട സ്വദേശി ഒല്ലൂക്കാരൻ വീട്ടിൽ ഗിരീഷ് ആണ് അറസ്റ്റിലായത്.
2020 ഏപ്രിലിൽ ആയിരുന്നു സംഭവം. പോട്ട പാറക്കോട്ടിക്കൽ അമ്പലത്തിനടുത്തുള്ള വീടിന്റെ കിടപ്പുമുറിയിൽ ചാരായം നിർമിക്കുന്നതിനായി വാറ്റു ഉപകരണങ്ങളും വാഷും മറ്റും സൂക്ഷിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന ഇയാളെ ചാലക്കുടി പോലീസാണ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ