Pudukad News
Pudukad News

അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി;പ്രതി കുറ്റക്കാരൻ


മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.കുമ്പിടി ആലത്തൂർ നാലുകണ്ടൻ വീട്ടി‌ൽ പോളാണ് കേസിലെ പ്രതി.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വിനോദ്‌കുമാറാണ്‌ പ്രതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു. പ്രതിയ്ക്ക് ഉള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രസ്താവിക്കും.സഹോദരനായ ആന്റുവിനെയാണ് കൊലപ്പെടുത്തിയത്.2020 സെപ്റ്റംബർ 22നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്ത്‌ ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടർന്നുണ്ടായ തർക്കത്തില്‍ ഇരുമ്പ് കമ്പി വടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച്‌ മാരകമായി പരിക്ക് ഏല്‍പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.


2 കമന്റുകൾ

  1. അജ്ഞാതന്‍2025, ജൂൺ 20 4:31 AM

    കോപം കൊണ്ട് ചെ.യ്ത തെ റ്റ് ശിക്ഷ വിധി ഏറ്റുവാങ്ങി പാപം തീരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2025, ജൂൺ 20 5:04 AM

    ചെറിയ കമ്പി 'വലിയ വില'

    മറുപടിഇല്ലാതാക്കൂ
Amazon Deals today
Amazon Deals today
Lowest Price