Pudukad News
Pudukad News

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി


ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അധ്യാപിക പുഴയിൽ ചാടി ജീവനോടുക്കി.. ചെറുതുരുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ ആണ് മരിച്ചത്..
ഇന്ന് വൈകിട്ട് 7 മണിയോടെ 
നിലമ്പൂർ  - കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്.
ട്രെയിൻ ചാലക്കുടി പുഴ റെയിൽവേ പാലത്തിന് മുകളിൽ എത്തിയപ്പോൾ ബാഗുമായി പുഴയിൽ ചാടുകയായിരുന്നു  എന്ന് ദൃക്സാക്ഷികൾ പറയുന്നു..
ട്രെയിനിൽ നിന്നും ചാടുന്നത് കണ്ട നാട്ടുകാരും സഹയാത്രികരും ആണ് പോലീസിൽ വിവരം അറിയിച്ചത്. ചാലക്കുടി പോലീസും ഫയർഫോഴ്സും  പുഴയിൽ ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ്  മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് സിന്തോൾ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കോഴിക്കോട് നിന്നും സ്ഥലംമാറ്റം ലഭിച്ചെത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price