ചേർപ്പ് ചൊവ്വൂരിൽ സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞ് കയറിയുണ്ടായ അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തു. മാള പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസറിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ബസും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ