മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. വലപ്പാട് സ്വദേശി ഇരുവേലി വീട്ടിൽ നവീൻ, കോതകുളം ബീച്ച് കളരിക്കൽ വീട്ടിൽ ദിലീപ്, മേത്തല ആലിപ്പറമ്പിൽ വീട്ടിൽ ബെന്യാമിൻ എന്നിവരാണ് അറസ്റ്റിലായത്.
രാമവർമപുരം കുറ്റുമുക്ക് സ്വദേശി ഇലമുറ്റത്ത് വീട്ടില്‍ സതീഷാണ് (36) ആക്രമണത്തിനിരയായത്. ആറാം തീയതി വൈകീട്ട് അഴീക്കോട് മാർത്തോമ പള്ളിക്കടുത്തുള്ള ഐസ് പ്ലാൻറിനടുത്ത് വെച്ചായിരുന്നു ആക്രമണം.നവീൻ വധശ്രമം ഉള്‍പ്പെടെ ഏഴ് കേസുകളിലും ദിലീപ് വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസിലും ബെന്യാമിൻ രണ്ട് വധശ്രമം ഉള്‍പ്പെടെ 9 കേസുകളിലും പ്രതിയാണ്. ഇൻസ്പെക്ടർ ബി.കെ അരുണ്‍, എസ്.ഐ സജില്‍, സി.പി.ഒമാരായ ഗോപേഷ്, അബീഷ് എബ്രഹാം, അഖില്‍ രാജ്, ഷമീർ, ജോസഫ് എന്നിവർ അഴീക്കോട് കോസ്റ്റല്‍ സ്റ്റേഷൻ എസ്.ഐ ബാബു, സി.പി.ഒ പ്രജിത്ത് എന്നിവരുടെ സഹായത്തോടെ പ്രതികളെ കാര കാതിയാളം അടിപൊളി ബസാറില്‍ വെച്ചാണ് ഓടിച്ചിട്ട് പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ