ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഡിജിറ്റല്‍ റിസര്‍വെ കഴിഞ്ഞ വില്ലേജുകളില്‍ നിന്നാണ് കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഒരു വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട ഭൂമി, കെട്ടിടം, ബാധ്യത സംബന്ധമായ സേവനങ്ങളെല്ലാം എ.ടി.എം. കാര്‍ഡ് രൂപത്തില്‍, പത്തക്ക ഡിജിറ്റല്‍ നമ്പറുള്ള കാര്‍ഡിലൂടെ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടിൽ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് തൊട്ടിപ്പാള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, നിര്‍മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ സതീദേവി, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ടി. കിഷോര്‍, റീന ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ ദിനേശ് വെള്ളപ്പാടി, ഷീബ സുരേന്ദ്രന്‍, ഐശ്വര്യ അനീഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, മുകുന്ദപുരം തഹസില്‍ദാര്‍ കെ.എം. സമീഷ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ