കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. കൂളിമുട്ടം സ്വദേശി കാരയിൽ വീട്ടിൽ അരുൺ ആണ് അറസ്റ്റിലായത്.
2020ൽ അഴീക്കോട് സ്വദേശി നടുമുറി വീട്ടിൽ രാജേഷിനെ മദ്യപിക്കുന്നതിനിടെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ജാമ്യത്തിലിറങ്ങി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊടുങ്ങല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ