അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്കയെ ആക്രമിച്ച കേസിൽ വലപ്പാട് പനച്ചിച്ചുവട് ഉന്നതി സ്വദേശി പുത്തൻ വീട്ടിൽ കത്തി രാജേഷ് എന്ന് വിളിക്കുന്ന രാജേഷിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷിന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 1 കവർച്ചക്കേസും, വലപ്പാട് പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസും , 7 അടിപിടിക്കേസുകളും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസുമുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ