Pudukad News
Pudukad News

പോക്സോ കേസ്;കൊടകര സ്വദേശിക്ക് 7 വർഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ


പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 60000 രൂപ പിഴയും ശിക്ഷ.കൊടകര സ്വദേശി അഴകത്ത്കൂടാരം വീട്ടിൽ ശിവൻ (64) നെയാണ് തൃശൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2020 ഡിസംബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം.വിചാരണക്കിടെ മറ്റൊരു പോക്സോ കേസില്‍ ഒളിവില്‍ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കാനും കൂടാതെ, അതിജിവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനും ഉത്തരവില്‍ പറയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price