15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് കൊരട്ടിക്കര സ്വദേശി ആനപറമ്പിൽ വീട്ടിൽ 43 വയസുള്ള റഷീദിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവില്‍പോയ പ്രതിയെ കുന്നംകുളം പോലീസ് ആഴ്ചകളായി അന്വേഷിക്കുകയായിരുന്നു. പരാതി പ്രകാരം, പ്രതി ഇയാളുടെ വാഹനത്തില്‍ കുട്ടിയെ കയറ്റി കൊണ്ടുപോയതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വാഹനത്തില്‍ വച്ചും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി.പിന്നീട് കുട്ടി വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു. ക്ലാസ്സില്‍ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ കാര്യം ചോദിച്ചപ്പോളാണ് പീഡനം വിവരം പുറത്ത് വരുന്നത്. തുടർന്ന് അധ്യാപകർ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈൻ അധികൃതർ പരാതി പൊലീസിന് കൈമാറി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ