സിപിഐ പുതുക്കാട് മണ്ഡലം സമ്മേളനം ജൂണ്‍ 13, 14, 15 തീയതികളില്‍ അളഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 13 വൈകിട്ട് 4.30ന് പാര്‍ട്ടി ജന്മ ശതാബ്ദി പതാകകള്‍ ഉയര്‍ത്തും. 14, 15 തീയതികളില്‍ പ്രതിനിധി സമ്മേളനം നടക്കും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ. രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.കെ. ശേഖരന്‍, കെ.എം. ചന്ദ്രന്‍, കെ.ആര്‍. അനൂപ്, സി.യു. പ്രിയന്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ