ചിറ്റിശ്ശേരി-കപ്ലിംങ്ങാട്ട്, കുന്നിശ്ശേരി-തലോർ എന്നീ റോഡുകളുടെ നവീകരണത്തിന്റെ നിർമാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. 25 ലക്ഷം രൂപയിലാണ് ചിറ്റിശ്ശേരി കപ്ലിoങ്ങാട്ട് റോഡ് നവീകരിക്കുന്നത്. കുന്നിശ്ശേരി തലോർ റോഡിന് 20 ലക്ഷം രൂപയുമാണ് നവീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിൻ മേലേടത്ത്, പി.ടി. സുരേഷ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ