നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലുപേർക്കെതിരെ കാപ്പ ചുമത്തി.
അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ മനക്കൊടി കിഴക്കുംപുറം പണിക്കര്‍മൂല സ്വദേശി കാട്ടുതിണ്ടി വീട്ടില്‍ ആകാശ് കൃഷ്ണ (24), മനക്കൊടി കിഴക്കുംപുറം പണിക്കര്‍മൂല സ്വദേശി കാട്ടുതിണ്ടി വീട്ടില്‍ കിരണ്‍ കൃഷ്ണ (32), മണലൂര്‍ പളളിയില്‍ വീട്ടില്‍ പ്രത്യുഷ് (26) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. അന്തിക്കാട് തണ്ടിയേക്കല്‍ വീട്ടില്‍ നവീന്‍ (38)നെ കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ