വീടുകയറി ആക്രമിച്ച് ഓട്ടോറിക്ഷ തകർത്ത കേസിൽ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശികളായ ഏറാക്കൽ വീട്ടിൽ സായൂജ്, സഹോദരൻ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്.
മേയ് 20ന് രാത്രി 10 ഓടെയായിരുന്നു സംഭവം.ചെന്ത്രാപ്പിന്നി കണ്ണനാകുളം ജനപ്രിയ റോഡില്‍ കാര്യേടത്ത് വീട്ടില്‍ ഗിരീഷിന്റെ വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയുമായി ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും കുട്ടികളെയും ഭാര്യയെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.സായൂജും ബിനോജും കയ്പമംഗലം പൊലീസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാർമാരായ വിൻസെന്റ്, നിഷി, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ സുനില്‍ കുമാർ, ഗില്‍ബെർട്ട്, സൂരജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ