വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.മാള കുരുവിലശ്ശേരി താണിശ്ശേരി സ്വദേശി കൊടിയൻ ജോമോൻ (36) ആണ് അറസ്റ്റിലായത്. 27 ന് പുലർച്ചെ പോട്ട ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടിൽനിന്ന് മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. മോഷ്ടാവ് വീട്ടിലെത്തിയതറിഞ്ഞ വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ പ്രതി ഓടി പോവുകയായിരുന്നു. എസ്എച്ച്ഒ എം കെ സജീവ്, എസ്ഐമാരായ പ്രസാദ്, ഉണ്ണികൃഷ്ണൻ, എ എസ് ഐ സി.ബി. ഷെറിൽ, സിപിഒമാരായ മാർട്ടിൻ പോൾ, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ