തർക്കത്തെ തുടർന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അഴീക്കോട് കണ്ണേരച്ചാൽ കോഴിപ്പറമ്പിൽ വീട്ടിൽ കണ്ണനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ എസി ഫാൻ കസേരകൾ ഉൾപ്പെടെയുള്ളവ വീട്ടു സാമഗ്രികൾ നശിപ്പിച്ചതിന് ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് അമ്മയെ ആക്രമിച്ചത്. മുടിയിൽ പിടിച്ചു കട്ടിലിലും തറയിലും തലയിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ