Pudukad News
Pudukad News

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്


തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഞായറാഴ്ച നടക്കും. തേക്കിൻകാട് മൈതാനിയില്‍ വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗവും തുടർന്ന് തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും.വെടിക്കെട്ട് നടക്കുന്ന സമയം നഗരത്തില്‍ കർശന സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയപ്രദർശനം ഞായറാഴ്ച തുടങ്ങും. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ചമയങ്ങള്‍ പ്രദർശിപ്പിക്കുക. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച അർധരാത്രി 12 വരെ തിരുവമ്പാടിയുടെയും പത്തു വരെ പാറമേക്കാവിന്‍റെയും പ്രദർശനം കാണാം.സാമ്പിൾ വെടിക്കെട്ടിന്‍റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 3.30 മുതല്‍ തൃശൂർ നഗരത്തില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price