രാസലഹരിയും കഞ്ചാവുമായി യുവതി പിടിയിൽ.ചിയ്യാരം വള്ളിക്കുളം സ്വദേശി പാറേപറമ്പിൽ വീട്ടിൽ കാഷ്മീരയാണ്
മുനമ്പം പൊലീസിൻ്റെ പിടിയിലായത്. ഇവരില്‍ നിന്ന് 10.07 ഗ്രാം എം.ഡി.എം.എയും, 07.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 28 ന് രാത്രി നടത്തിയ പരിശോധനയില്‍ 6 സിബ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി. എം.എ.യും 2 കവറുകളിലായി കഞ്ചാവും കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ