നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കൊഴുക്കുള്ളി സ്വദേശി കേളങ്ങത്ത് വീട്ടിൽ ജിഷ്ണു (25) വിനെയാണ് തടങ്കലിലാക്കിയത്. ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ്റെ ഉത്തരവു പ്രകാരം മണ്ണുത്തി പോലീസാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ജിഷ്ണു. ഒരു ക്രിമിനൽ കേസ്സിൽ ജാമ്യം കിട്ടി ഇറങ്ങിയപ്പോഴാണ് കാപ്പ നിയമപ്രകാരം മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ