പുതുക്കാട് ചാക്കോച്ചിറ റോഡിൽ തെങ്ങ് കടപുഴകി വീണു.ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലാണ് തെങ്ങ് റോഡിന് കുറുകെ വീണത്. ഈ സമയത്ത് റോഡിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. തെങ്ങ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
വാർഡ് മെമ്പർ ഷാജു കാളിയേങ്കരയുടെ നേതൃത്വത്തിൽ തെങ്ങ് മുറിച്ചുമാറ്റി.റോഡിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്ന തെങ്ങുകളും മരങ്ങളും മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ