കുഴൽക്കിണർ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു.
പഴയന്നൂർ വടക്കേത്തറ നാരായണ സ്കൂളിന് സമീപം നന്നാട്ടുകുളം വീട്ടിൽ 65 വയസുള്ള ഗുരുവായൂരപ്പൻ ആണ് മരിച്ചത്. വീട്ടിലെ കുഴൽക്കിണറിൻ്റെ മോട്ടോറിൽ നിന്ന് ഷോക്കേറ്റാണ് മരണം. ഇന്ന് രാവിലെയാണ് സംഭവം.
ഉടൻതന്നെ പഴയന്നൂർ നവോദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ