വർഷങ്ങളായി അടഞ്ഞുകിടന്ന വീട് വൃത്തിയാക്കാൻ എത്തിയ യുവാവിനെയും ബന്ധുവിനെയും ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
തളിക്കുളം ചേർക്കര തൂമാട്ട് വിവേക് (18), ചേർക്കര മുത്താണ്ടശേരി അഭിജിത്ത് ( 18) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.മുറ്റിച്ചൂർ, പടിയം പണിക്ക വീട്ടില്‍ മുഹമ്മദ് അഫാൻ(26), ബന്ധു മുഹമ്മദ് റഹീസ് (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി കരിങ്കല്ല് കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതികള്‍ സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന വീടായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ സി.എൻ. എബിൻ, സീനിയർ സിവില്‍ പോലീസ് ഓഫിസർ സോഷി, സുനീഷ്, സിവില്‍ പോലീസ് ഓഫിസർ ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ സി.എൻ. എബിൻ, സീനിയർ സിവില്‍ പോലീസ് ഓഫിസർ സോഷി, സുനീഷ്, സിവില്‍ പോലീസ് ഓഫിസർ ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ