യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണവും സ്വര്‍ണമാലയും കവരുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.മേത്തല കണ്ടംകുളം സ്വദേശി കൊള്ളിത്തറ വീട്ടില്‍ ഷാനു എന്നറിയപ്പെടുന്ന ഷാനവാസ്, മേത്തല അഞ്ചപ്പാലം സ്വദേശി ഈശ്വരമംഗലത്ത് വീട്ടില്‍ വിജേഷ്, മേത്തല സ്വദേശിയും ഇപ്പോള്‍ മാള നെയ്തുക്കുടുയില്‍ താമസിക്കുന്ന നെല്ലിപറമ്പിൽ വീട്ടില്‍ ഫാസില്‍, മേത്തല അഞ്ചപ്പാലം സ്വദേശി അറക്കുളം വീട്ടില്‍ ഹനീസ്, മേത്തല എടമുക്ക് സ്വദേശി പെരുമ്പിയിൽ വീട്ടില്‍ ഷാനവാസ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.മേത്തല കയര്‍ സൊസൈറ്റി സ്വദേശി വാലത്തറ വീട്ടില്‍ മാക്കാന്‍ രാജേഷ് എന്നറിയപ്പെടുന്ന രാജേഷും സുഹൃത്തും അഞ്ചാം തിയ്യതി കാറില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. രാത്രി ഏഴേകാലിന് പടാക്കുളം സിഗ്‌നല്‍ ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ മറ്റൊരു കാറിലെത്തി വട്ടം വെച്ച് തടഞ്ഞ് നിര്‍ത്തി, രാജേഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. 14 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാലയും 21,000 രൂപയും സംഘം കവർന്നു. ഈ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.അതേസമയം ആക്രമണത്തിന് ഇരയായ മാക്കാന്‍ രാജേഷിനെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു. ഇയാളെ നേരത്തെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഏപ്രില്‍ 21-ാം തിയ്യതി മുതല്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ആറ് മാസത്തേക്കായിരുന്നു ഈ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് രാജേഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്.കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ അരുണ്‍ ബി.കെ യുടെ നിര്‍ദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ സാലിം, സജില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, നിനല്‍, ജിജോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാപ്പ കേസ് പ്രതിയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍
bypudukad news
-
0