Pudukad News
Pudukad News

വിവാഹ ചടങ്ങിനിടെ ആക്രമണം; രണ്ട് പ്രതികൾകൂടി അറസ്റ്റിൽ


വിവാഹ ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ പ്രതികളായ രണ്ടുപേർ കൂടി അറസ്റ്റിൽ.
എറിയാട് ചൈതന്യനഗർ അണ്ടുരുത്തി റിജില്‍, തളിക്കല്‍ ദീപു, പേട്ടിക്കാട്ടില്‍ വിഷ്ണു, രാമൻതറ വിശാഖൻ എന്നിവരെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ പ്രതികളായ എറിയാട് പഴുവൻതുരുത്തി ചിപ്പൻ എന്നുവിളിക്കുന്ന ഫഹദ് (30), കോത്തേഴത്ത് ഷിഹാബ് (30) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.
ഇരുവരും ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടർന്നു പോലീസിന്‍റെ റിപ്പോർട്ട് പ്രകാരം രണ്ടുപേരെയും റിമാൻഡ് ചെയ്തു. ഫഹദിനെതിരേ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനില്‍ രണ്ടു വധശ്രമക്കേസുണ്ട്.
ഈ കേസിലെ മറ്റു പ്രതികളും എറിയാട് സ്വദേശികളുമായ ഏറ്റത്ത് ഷാലറ്റ്, സഹോദരൻ ഫ്രോബല്‍, വാഴക്കാലയില്‍ അഷ്കർ, കാരേക്കാട് ജിതിൻ, പള്ളിപ്പറമ്ബില്‍ ഷാഫി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്പെക്ടർ ബി.കെ. അരുണ്‍, സബ് ഇൻസ്പെക്ടർ കെ. സാലിം, പ്രോബേഷണറി എസ്‌ഐ വൈഷ്ണവ്, എഎസ്‌ഐ സ്വപ്ന, എസ്‌സിപിഒ തോമാച്ചൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price