Pudukad News
Pudukad News

സ്റ്റാഫ് നഴ്സിന്റെ ജോലി തടസപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ


മറ്റത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ക്യാഷ്വലിറ്റിയിൽ സ്റ്റാഫ് നഴ്സിന്റെ ജോലി തടസപ്പെടുത്തുകയും  മാനഹാനി വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. മറ്റത്തൂർ അവിട്ടപ്പിള്ളി സ്വദേശി അരിക്കാട്ട് വീട്ടിൽ സജീവനെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. 
വെള്ളിക്കുളങ്ങര പേലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും 2 വധശ്രമക്കേസിലെ പ്രതിയുമാണ് സജീവൻ. വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷിജു, സിവിൽ പോലീസ് ഓഫീസർമാരായ സനിൽകുമാർ, അജിത്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price