ശക്തമായ കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ നാശനഷ്ടം.
പുതുക്കാട് തെക്കെ തൊറവില്‍ ശക്തമായ കാറ്റില്‍ വാഴക്കൃഷി നശിച്ചു.
തൃക്കൂക്കാരന്‍ ജോസഫിന്റെ 200 ഓളം കുലച്ച നേന്ത്ര വാഴകള്‍ ഒടിഞ്ഞുവീണു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മോട്ടോര്‍ ഷെഡിന്റെ മേല്‍ക്കൂര പറന്നുപോയി.
കല്ലൂര്‍ പച്ചളിപ്പുറത്ത് ശക്തമായ കാറ്റില്‍ മരം റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു.മരം റോഡിലേക്ക് വീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും താറുമാറായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ