പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് മുന്നിലെ അശാസ്ത്രീയമായ ഗതാഗത നിയന്ത്രണത്തിനെതിരെ കോൺഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാൻ്റിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ബാബുരാജ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാജു തളിയപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സുധൻ കാരയിൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.ജെ. ജോജു, ജെയിംസ് പറപ്പിള്ളി, ജസ്റ്റിൻ ആറ്റുപുറം എന്നിവർ സംസാരിച്ചു. സ്റ്റാൻ്റിന് മുൻപിലുള്ള സർവീസ് റോഡിനോട് ചേർന്ന് ബസ് ബേ നിർമ്മിക്കുക, സ്റ്റാൻ്റിന് എതിർവശത്ത് യാത്രക്കാർക്ക് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുക, അപകടകരവും അശാസ്ത്രീയവുമായ ഗതാഗത പരിഷ്കരണത്തിൽ എംപി, എംഎൽഎ എന്നിവർ ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ